Wednesday 3 February 2010

തീക്കനല്‍ എന്ന കഥ

ഇത് പറഞ്ഞ് കേള്‍ക്കപ്പെട്ട ഒരു കഥയാണ്. ഇതിന്‍റെ പകര്‍പ്പവകാശം എന്‍റെ സഹപ്രവര്‍ത്തകനായ രാജു റാഫേലിനാണ്. ഈ കഥയുടെ ഓര്‍മ്മ ഉണര്‍ത്തിയതാകട്ടെ ദുബായ് ഫിലിം ഫെസ്റ്റിനെത്തിയ ഒരു സംവിധായക സുഹൃത്താണ്.

താന്‍ കണ്ട ഒരു മികച്ച സിനിമയുടെ കഥ സുഹൃത്ത് കഥാനായകനോട് പറഞ്ഞു കൊടുക്കുകയാണ്. സിനിമ ഹിന്ദിയാണ്. അക്കാലത്ത് ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ് സിനിമ. കുതിരക്കച്ചടവക്കാരായ ഒരു കൂട്ടം അധ്വാനികള്‍. നാടായ നാട് മുഴുവന്‍ കുതിരപ്പുറത്ത് കയറി ചുറ്റിയിച്ച് കുതിരകളെ വില്‍ക്കുന്നു. വാങ്ങുന്നു. എന്നാല്‍ ഇവരുടെ കച്ചവടത്തിന് തടസ്സം ഒരു ഗ്രാമത്തിലെ ചില ആളുകളാണ്. ഇവിടെ ഒരു ക്രൂരനായ ജന്മിയുണ്ട്. ഒരു ഒറ്റക്കൈയ്യന്‍. കുതിരക്കച്ചവടക്കാരെ ഒതുക്കാനായി ഇയാള്‍ രണ്ട് ജയില്‍ പുള്ളികളെ കൊണ്ടുവരുന്നു. കുതിരകളുമായി ഗ്രാമത്തില്‍ എത്തിയ കച്ചവടക്കാര്‍ പണം തരാനുള്ള ആളിനോട് അതിനെപ്പറ്റി ചോദിക്കുന്നു. എന്നാല്‍ ഈ രണ്ട് ജയില്‍ പുള്ളികള്‍ അവരെ അക്രമിക്കുകയാണ്. അവര്‍ തിരിച്ചോടുന്നു. കച്ചവടക്കാര്‍ തങ്ങളുടെ തലവനോട് സങ്കടം പറയുന്നു. പിന്നീട് ഒരു യുദ്ധമാണ് . കച്ചവടക്കാരുടെ നിലനില്‍പ്പിനായുള്ള പോരാട്ടം. ജയില്‍ പുള്ളികളില്‍ ഒരാള്‍ മരിച്ചെങ്കിലും മറ്റെയാളും ക്രൂരനായ ഒറ്റക്കയ്യനും ചേര്‍ന്ന് കുതിരക്കച്ചവടക്കാരുടെ നേതാവിനെ കൊല്ലുകയാണ്. ആണിയുള്ള ഷൂസിട്ട് ചവിട്ടിക്കൊല്ലുന്ന രംഗത്തിലെ ക്രൂരത കഥാനായകന്‍റെ സുഹൃത്ത് കൃത്യമായി വിവരിക്കുകയാണ്.

ഇത്രയും നല്ല സിനിമ താന്‍ അടുത്തൊന്നും കണ്ടിട്ടില്ല എന്നാണ് സുഹൃത്തിന്‍റെ ഭാഷ്യം. കാണാന്‍ കഴിയാത്ത സങ്കടം കഥാനായകന്.
സിനിമയുടെ പേര് ചോദിച്ചു വച്ചു. പിന്നീട് അവസരം കിട്ടിയാല്‍ കാണണം.

കാലം ഒരുപാട് കടന്നുപോയി. കഥാനായകന്‍ വലുതായി. മനസില്‍ അപ്പോഴും ആ സിനിമ കാണാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് അവസം കിട്ടിയപ്പോള്‍ ആ സിനിമ ആവേശത്തോടെ കണ്ടു. പക്ഷെ കഥാനായകന്‍ ഞെട്ടിപ്പോയി. കാലം സിനിമയിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എന്നാല്‍ താന്‍ ഇത്രയും കാലം വിശ്വസിച്ച കഥ, അതിന് ഇത്ര വലിയ മാറ്റം വരുമോ?

അന്ന് സുഹൃത്ത് പറഞ്ഞ പേര് തന്നെയല്ലേ ഈ സിനിമക്ക്.
കൃത്യമായി ഒന്നു കൂടി നോക്കിയേക്കാം. അതേ അതേ പേര് തന്നെ.

ചുവന്ന അക്ഷരങ്ങള്‍ കൊണ്ട് തീക്ഷണമായി ഏഴുതിയിരിക്കുന്നു.

“ ഷോലെ ”

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. dear satheesh
    vayichu
    abhiprayam pinne parayam
    Roy Raphael

    ReplyDelete
  3. Good to see you and read your blog here

    ReplyDelete
  4. nalla bloge ayirunnu .ashamshakal nerunnu(majeed.malappuram .jeddah)

    ReplyDelete